Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Hospital.

Malappuram

പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സൈ​ക്യാ​ട്രി ഒ​പി തു​ട​ങ്ങി

പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സൈ​ക്യാ​ട്രി വി​ഭാ​ഗം ഒ​പി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഏ​റെ കാ​ല​മാ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​നാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കു​ന്ന​ത്. ജോ​ലി ക്ര​മീ​ക​ര​ണ വ്യ​വ​സ്ഥ​യി​ലാ​ണ് സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ൽ പു​തി​യ ഡോ​ക്ട​റെ നി​യ​മി​ച്ച​ത്. വ​ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ദീ​പു സി.​നാ​യ​രെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് മാ​റ്റി നി​യ​മി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​വി​ടെ സൈ​ക്യാ​ട്രി വി​ഭാ​ഗം ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഡോ​ക്ട​ർ ജോ​ലി​ക്ക​യ​റ്റം നേ​ടി പോ​യ​തോ​ടെ ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രു​ന്നു.

വീ​ണ്ടും ഈ ​വി​ഭാ​ഗം ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. പു​തി​യ ഡോ​ക്ട​റെ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മി​ച്ച​ത്. നി​ത്യ​വും സാ​ധാ​ര​ണ പോ​ലെ സൈ​ക്യാ​ട്രി ഒ​പി​യും പ്ര​വ​ർ​ത്തി​ക്കും. സൈ​ക്യാ​ട്രി വി​ഭാ​ഗം ആ​രം​ഭി​ച്ച​ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​നും ആ​ശ്വാ​സ​മാ​യി. സാ​ധാ​ര​ണ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ചേ​രു​ന്പോ​ൾ സൈ​ക്യാ​ട്രി ഡോ​ക്ട​റെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് എ​ത്തി​ക്കാ​റാ​ണ് പ​തി​വ്.

Latest News

Corehub Up